Commons:സ്വാഗതം
എന്താണ് വിക്കിമീഡിയ കോമൺസ്?[edit]വൈജ്ഞാനികമായ ഉള്ളടക്കം (ചിത്രങ്ങൾ, ശബ്ദങ്ങൾ, ചലച്ചിത്രങ്ങൾ) ഏവർക്കും അവരവരുടെ ഭാഷയിൽ പൊതുസഞ്ചയത്തിലും സ്വതന്ത്ര ഉപയോഗാനുമതിയിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയാ പ്രമാണ ശേഖരം ആണ് വിക്കിമീഡിയ കോമൺസ്. വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ പദ്ധതികൾക്കുള്ള പൊതുശേഖരമായും ഇത് പ്രവർത്തിക്കുന്നു, പക്ഷേ ഇവിടെ പ്രസിദ്ധീകരിക്കുന്ന പ്രമാണങ്ങൾ ഉപയോഗിക്കാൻ താങ്കൾ ഈ പദ്ധതികളിൽ ഏതെനെയെങ്കിലും പ്രതിനിധീകരിക്കണമെന്നില്ല. ഈ റെപ്പോസിറ്ററി പരിപാലിക്കുന്നത് സന്നദ്ധപ്രവർത്തകരാണ്, അല്ലാതെ ഉദ്യോഗസ്ഥരല്ല. കോമൺസ് പദ്ധതിയുടെ പരിധി പദ്ധതിയുടെ പരിധി താളുകളിൽ നിർവചിക്കപ്പെട്ടിട്ടുണ്ട്. ആർക്കും തിരുത്താനാവുന്ന, വിക്കിപീഡിയ ഉപയോഗിക്കുന്ന, അതേ വിക്കി-സാങ്കേതികവിദ്യ തന്നെയാണ് വിക്കിമീഡിയ കോമൺസും ഉപയോഗിക്കുന്നത്. എന്നാൽ മറ്റ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി, വിക്കിമീഡിയ കോമൺസിൽ ചേർക്കുന്ന പ്രമാണങ്ങൾ, മറ്റെല്ലാ വിക്കിമീഡിയ പദ്ധതികളിലും, വീണ്ടും വീണ്ടും അപ്‌ലോഡ് ചെയ്യാതെ തന്നെ താളുകളിൽ ചേർക്കാൻ കഴിയുന്നതാണ്. 2004 സെപ്റ്റം 7-നു പ്രവർത്തനമാരംഭിച്ച വിക്കിമീഡിയ കോമൺസ് 2006 നവംബർ 30-നു 10,00,000 എന്ന നാഴികക്കല്ല് തികച്ചു. ഇന്നിപ്പോൾ ഇവിടെ 3,32,55,768 പ്രമാണങ്ങളും 1,23,799 പ്രമാണശേഖരങ്ങളും നിലവിലുണ്ട്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ പശ്ചാത്തല വിവരങ്ങൾ പൊതുനിരാകരണം താളിലും, വിക്കിമീഡിയ കോമൺസിനെക്കുറിച്ചുള്ള വിക്കിപീഡിയ താളിലും, ഇതിനെക്കുറിച്ചുള്ള മെറ്റ-വിക്കി താളിലും കാണാവുന്നതാണ്. പരമ്പരാഗത മീഡിയ ശേഖരങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിക്കിമീഡിയ കോമൺസ് സ്വതന്ത്രമാണ്. സ്രഷ്ടാവ് നൽകുന്ന നിബന്ധനകൾ പാലിക്കുന്നിടത്തോളം, ഏതൊരു പ്രമാണവും, പകർത്താനും, ഉപയോഗിക്കാനും, മാറ്റം വരുത്താനും ഏതൊരാൾക്കും അനുവാദമുണ്ടായിരിക്കുന്നതാണ്; നിബന്ധനകൾ മിക്കവാറും സ്രോതസ്സിനും സ്രഷ്ടാവിനും കടപ്പാട് നൽകുക, പകർപ്പുകൾ/മെച്ചപ്പെടുത്തിയവ സമാന സ്വാതന്ത്ര്യത്തോടെ വിതരണം ചെയ്യുക എന്നിവയായിരിക്കും. ഓരോ പ്രമാണത്തിന്റെയും ഉപയോഗാനുമതി വിവരങ്ങൾ അവയുടെ വിവരണം താളിൽ കാണാവുന്നതാണ്. വിക്കിമീഡിയ കോമൺസ് ഡേറ്റാബേസും എഴുത്തുകളും അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക് അനുവാദപത്രം പ്രകാരമാണ്. പുനരുപയോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിക്കിമീഡിയയുടെ വെളിയിൽ ഉള്ളടക്കത്തിന്റെ പുനരുപയോഗം, ആദ്യചുവടുകൾ/പുനരുപയോഗം എന്നീ താളുകളിൽ കാണാവുന്നതാണ്.
|